കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ് എക്സ്
India

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

രാജ്യത്തെ തകര്‍ക്കുന്ന മുദ്രാവാക്യം വിളിച്ചതിനും സൈന്യത്തിനെതിരെ സംസാരിച്ചതിനുമാണ് കനയ്യയെ കയ്യേറ്റം ചെയ്തതെന്ന് അക്രമികള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യകുമാറിന് നേരെ ആക്രമണവും മഷിയേറും. ഏഴോ എട്ടോ അംഗങ്ങളുള്ള സംഘമാണ് ആക്രമണം നടത്തിയത്. കനയ്യയെ ന്യൂ ഉസ്മാന്‍പൂര്‍ പ്രദേശത്തുനിന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. രാജ്യത്തെ തകര്‍ക്കുന്ന മുദ്രാവാക്യം വിളിച്ചതിനും സൈന്യത്തിനെതിരെ സംസാരിച്ചതിനുമാണ് കനയ്യയെ കയ്യേറ്റം ചെയ്തതെന്ന് അക്രമികള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

താനും കനയ്യകുമാറും പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനിടെ മാലയിടനായി സംഘമായി എത്തിയ ആളുകള്‍ മര്‍ദിക്കുകയും മഷി എറിയുകയുമായിരുന്നെന്ന് എഎപിയുടെ കൗണ്‍സിലറായ ഗൗരവ് ശര്‍മ പറഞ്ഞു. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി ശര്‍മ പറഞ്ഞു. അക്രമികള്‍ തന്നെ ഒരു മൂലയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതായും ഭര്‍ത്താവിനെയും തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കൗണ്‍സിലര്‍ പറഞ്ഞു. കൗണ്‍സിലറുടെ പരാതിയില്‍ കേസ് എടുത്ത പൊലീസ് വീഡിയോകള്‍ പരിശോധിച്ച് വരികയാണെന്നും അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, അക്രമത്തിന് പിന്നില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥി മനോജ് തിവാരിയാണെന്ന് കനയ്യ കുമാര്‍ ആരോപിച്ചു. തന്റെ ജനസമ്മതി വര്‍ധിക്കുന്നതിനാലാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയതെന്നും കനയ്യ കുമാര്‍ പറഞ്ഞു. പ്രതികള്‍ മനോജ് തിവാരിക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കുട്ടികള്‍ ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നത് അപകടം; യുഎഇയില്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

പാറ്റകളെ നശിപ്പിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന് അറിയാമോ?

'മുഖ്യമന്ത്രിക്ക് ‍ഞങ്ങളുടെ വക ഒരു വലിയ വിസിൽ, സിനിമാ മേഖലയിലെ സാഹചര്യം മനസിലാക്കിയതിന് നന്ദി'; കയ്യടിച്ച് വിശാൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 521 lottery result

SCROLL FOR NEXT