രാഹുലും ഖാർ​ഗെയും നാഷണൽ കോൺഫറൻസ് നേതാക്കൾക്കൊപ്പം  ഫെയ്സ്ബുക്ക്
India

നോട്ടമിട്ട ജമ്മുവില്‍ ഒരൊറ്റ സീറ്റ് മാത്രം, പാടേ പാളി കോണ്‍ഗ്രസ് തന്ത്രം; കശ്മീര്‍ ബിജെപിക്കു ബാലികേറാമല

കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ച ജമ്മു മേഖലയില്‍ നിന്നും ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍, ജമ്മു മേഖലയില്‍ ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ കനത്ത തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനാണ്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് ആറു സീറ്റുകളിലാണ് വിജയിച്ചത്. ഇതില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ച ജമ്മു മേഖലയില്‍ നിന്നും ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. രജൗരി സംവരണ സീറ്റു മാത്രമാണ് കിട്ടിയത്. ജമ്മുവില്‍ 29 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന അഞ്ചുപേരും വിജയിച്ചത് കശ്മീര്‍ താഴ്‌വരയില്‍ നിന്നാണ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം, ജമ്മു മേഖലയില്‍ നിന്ന് 25 സീറ്റുകളും നേടിയ 2014 ന് സമാനമാണ് സ്ഥിതി. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു മേഖലയിലെ 43 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. ഇതില്‍ 29 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. കശ്മീരിലെ 47ല്‍ 19 സീറ്റുകളും ചെറുപാര്‍ട്ടികള്‍ക്കും അവരുടെ പിന്തുണയുള്ള വ്യക്തികള്‍ക്കും വിട്ടുകൊടുക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന രജൗരി ജില്ലയിലെ നൗഷേരയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സുരീന്ദര്‍ കുമാര്‍ ചൗധരിയോട് പരാജയപ്പെട്ടു.

അതേസമയം വോട്ടു വിഹിതത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് നേരിയ വര്‍ധനവാണ് ഉണ്ടായതെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കി. 2014 ലേതിനേക്കാള്‍ 2.66 ശതമാനത്തിന്റെ വോട്ടു വിഹിതമാണ് നാഷണല്‍ കോണ്‍ഫറന്‍സിന് വര്‍ധിച്ചത്. 27 സീറ്റുകള്‍ കൂടുതലായി വിജയിക്കുകയും ചെയ്തു. ജമ്മു മേഖലയില്‍ ഒമര്‍ അബ്ദുള്ളയുടെ പാര്‍ട്ടി ഏഴു സീറ്റില്‍ വിജയിച്ചിരുന്നു. സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ സൗഹൃദമത്സരവും നടന്നിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തില്‍ കുല്‍ഗാമില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി മണ്ഡലം നിലനിര്‍ത്തി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് തരിഗാമി അവിടെ നിന്നും വിജയിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ബുദ്ഗാം, ഗന്ദേര്‍ബാല്‍ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT