പാര്‍ലമെന്റിലെ പ്രതിമകള്‍ പഴയ സ്ഥലത്തുതന്നെ പുനഃസ്ഥാപിക്കണം; സ്പീക്കര്‍ക്ക് കത്തയച്ച് കോണ്‍ഗ്രസ് ഫയല്‍
India

പാര്‍ലമെന്റിലെ പ്രതിമകള്‍ പഴയ സ്ഥലത്തുതന്നെ പുനഃസ്ഥാപിക്കണം; സ്പീക്കര്‍ക്ക് കത്തയച്ച് കോണ്‍ഗ്രസ്

ഏകപക്ഷീയമായി പ്രതിമകള്‍ മാറ്റി സ്ഥാപിച്ച നടപടി നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണെന്ന് ലോക്‌സഭാ സ്പീക്കര്‍ അയച്ച കത്ത് സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ട് ഖാര്‍ഗെ കുറിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതീകങ്ങളായ മഹാത്മ ഗാന്ധി, ശിവാജി, ബിആര്‍ അംബേദ്കര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ പാര്‍ലമെന്റില്‍ നേരത്തെയുണ്ടായിരുന്ന സ്ഥലത്ത് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തയച്ചു. പ്രതിമകള്‍ മാറ്റി സ്ഥാപിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

ഇരുസഭകളിലെയും എംപിമാര്‍ ഉള്‍പ്പെടുന്ന ഇത്തരം ആവശ്യങ്ങള്‍ക്കുള്ള സമിതി 2019 മുതല്‍ പുനഃസംഘടിപ്പിച്ചിട്ടില്ലെന്ന് ഖാര്‍ഗെ നേരത്തെ ആരോപിച്ചിരുന്നു. ഒരു കൂടിയാലോചനയും ഇല്ലാതെ, ഏകപക്ഷീയമായി പ്രതിമകള്‍ മാറ്റി സ്ഥാപിച്ച നടപടി നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത തകര്‍ക്കുന്നതാണെന്ന് ലോക്‌സഭാ സ്പീക്കര്‍ അയച്ച കത്ത് സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ട് ഖാര്‍ഗെ കുറിച്ചു.

മഹാത്മഗാന്ധിയുടെയും ഡോക്ടര്‍ ബാബ സാഹേബ് അംബേദ്ക്കറിന്റെയും പ്രതിമകള്‍ ഏറ്റവും പ്രധപ്പെട്ട ഇടങ്ങളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മറ്റു പ്രധാനനേതാക്കളുടെ പ്രതിമകളും ഇവിടെ സ്ഥിതി ചെയ്തിരുന്നു. പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിലുടനീളമുള്ള ഓരോ പ്രതിമയ്ക്കും അതിന്റെ സ്ഥാനത്തിനും വളരെയധികം മൂല്യവും പ്രാധാന്യവും ഉണ്ട്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടേതടക്കം 14 പ്രതിമകളാണ് പഴയ പാര്‍ലമെന്റിന്റെ ഏഴാം നമ്പര്‍ ഗേറ്റിന് സമീപത്തേ പ്രാണ സ്ഥലത്തേക്ക് മാറ്റിയത്. മുമ്പുണ്ടായിരുന്ന ഇടത്തായിരുന്നു പ്രതിമകള്‍ക്ക് കൂടുതല്‍ പ്രധാന്യം ഉണ്ടായിരുന്നതെന്നും ആരുമായും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് പ്രതിമകള്‍ മാറ്റി സ്ഥാപിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

സ്‌പൈസസ് ബോർഡിൽ 21 ട്രെയിനീ ഒഴിവുകൾ; സ്റ്റൈപ്പെൻഡ് 20,000 രൂപ, ഇപ്പോൾ അപേക്ഷിക്കാം!

പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...

30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ