ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദിയും അമിത് ഷായും/എഎന്‍ഐ 
India

കോണ്‍ഗ്രസ് 'കോമ'യില്‍; തകരുമ്പോഴും ശ്രദ്ധ ബിജെപിയുടെ കാര്യത്തില്‍; പരിഹസിച്ച് മോദി

ബിജെപി അധികാരത്തിലെത്തി എന്നത് കോണ്‍ഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലെത്തി എന്നത് കോണ്‍ഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലും ബംഗാളിലും കേരളത്തിലും തോറ്റിട്ടും കോണ്‍ഗ്രസ് 'കോമ'യില്‍ നിന്ന് പുറത്തുകടന്നിട്ടില്ലെന്നും മോദി പരിഹസിച്ചു. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് പ്രധാനമന്ത്രി ഇതു പറഞ്ഞത്. 

'കോണ്‍ഗ്രസിന്റെ പെരുമാറ്റം നിരുത്തരവാദപരവും ദൗര്‍ഭാഗ്യകരവുണ്. 60 വര്‍ഷം രാജ്യം ഭരിച്ചതിന്റെ അധികാരബോധമാണ് കോണ്‍ഗ്രസിന്. അധികാരത്തിന് അര്‍ഹതയുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ധാരണ. അതാണ് പ്രതിപക്ഷത്തിന്റെ ജോലികളില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കുന്നത്. ജനങ്ങള്‍ നമ്മളെ അധികാരത്തിലേറ്റിയ സത്യം അവര്‍ തിരിച്ചറിയുന്നില്ല. പ്രതിപക്ഷമെന്ന നിലയില്‍ ജനക്ഷേമ കാര്യങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടത്.  സത്യത്തില്‍ രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യമില്ല. എന്നിട്ടും മനപൂര്‍വം പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. എല്ലാ സ്ഥലത്തും തകര്‍ന്നടിയുമ്പോഴും നമ്മുടെ കാര്യത്തിലാണ് അവരുടെ ശ്രദ്ധ.' പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധി രാഷ്ടീയ വിഷയമല്ല, മനുഷ്യത്വപരമായ വിഷയമാണ്. മഹാമാരിയില്‍ ആരും പട്ടിണികിടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ 20 ശതമാനം കോവിഡ് മുന്‍നിരപ്പോരാളികള്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭിച്ചില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും മോദി പറഞ്ഞു. 

സൗജന്യ റേഷന്‍ വിതരണം നടത്തുന്ന ജൂലൈ 24നും 25നും റേഷന്‍ കടകളിലേക്കു പോകണമെന്ന് എംപിമാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡ് പോരാട്ടത്തില്‍ പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം