Mother's photo hanging from neck, Harish Rawat reaches ED office for questioning Screengrab/ X Video
India

പരീക്ഷാ ക്രമക്കേട്: അമ്മയുടെ ചിത്രം കഴുത്തില്‍ തൂക്കി ഹരീഷ് റാവത്ത് ഇഡിക്കു മുന്നില്‍

ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍, ഗ്രാം പഞ്ചായത്ത് വികാസ് അധികാരി പരീക്ഷകളിലെ ക്രമക്കേടുകളാണ് ഹരീഷ് റാവത്തിന് കുരുക്കായത്

Author : Sanal Dev B, സമകാലിക മലയാളം ഡെസ്ക്
Edited By : Sanal Dev B

ഡെറാഡൂണ്‍: റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കെസില്‍ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഡെറാഡൂണിലെ ഇഡി ഓഫീസില്‍ ഹാജരായി. 2016ലെ ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍, ഗ്രാം പഞ്ചായത്ത് വികാസ് അധികാരി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് റാവത്ത് എത്തിയത്.

അന്തരിച്ച മാതാവിന്‍റെയും ഇഷ്ടദേവതയായ ഭൂമി ദേവിയുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് താന്‍ ഇഡിക്ക് മുന്നില്‍ ഹാജരായതെന്ന് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ക്രമക്കേടുമായി ബന്ധപ്പെട്ട് റാവത്തുമായി ബന്ധപ്പെട്ട ഡെറാഡൂണിലെ വിവിധ പ്രദേശങ്ങളില്‍ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദന്‍ സിങ്ങില്‍ നിന്നും 32 ലക്ഷം രൂപയും കണക്കില്‍ പെടാത്ത സ്വര്‍ണവും ആഡംബര വാച്ചുകളും കണ്ടെത്തിയതായി ഇഡി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റാവത്തിന്റെ വീട് ഉള്‍പ്പടെയുള്ള സ്വത്തുക്കള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയുടെ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷം രേഖകളുടെ പരിശോധനയിലേക്ക് കടക്കും.

നിലവില്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗവും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ സ്ഥിരം ക്ഷണിതാവുമാണ് റാവത്ത്. ഇഡി അന്വേഷണത്തോടെ ഈ രണ്ട് പദവികളും രാജിവെക്കുകയാണെന്ന് റാവത്ത് അറിയിച്ചു.

Congress leader Harish Rawat appears before ED in Dehradun

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

BCPL: നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിൽ 24 ഒഴിവുകൾ; ഡിഗ്രി മുതൽ യോഗ്യത

കേസ് കത്തി നില്‍ക്കെ 'ആനക്കൊമ്പ്' സമ്മാനിക്കാന്‍ വന്നവര്‍; മോഹന്‍ലാലിന്‍റെ പ്രതികരണത്തെക്കുറിച്ച് കലാ സംവിധായകന്‍

'എങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാം എന്നതിന്റെ മാതൃകയായാണ് മോദി സര്‍ക്കാര്‍; ഗ്യാനേഷ് കുമാര്‍ ബിജെപിയില്‍ ചേരുന്നതായിരുന്നു ഭേദം'

ഹാട്രിക്ക് സ്വര്‍ണ സ്വപ്‌നം പൊലിഞ്ഞു; ഷോട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങിന് വെള്ളി