കോണ്‍ഗ്രസ് നേതാവ് ജിതിന്‍പ്രസാദ ബിജെപി അംഗത്വം സ്വീകരിക്കുന്നു 
India

കോണ്‍ഗ്രസ് ജനങ്ങളെ മറന്നു, തുടരുന്നതില്‍ അര്‍ത്ഥമില്ല; മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയില്‍

കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുടെ കരുനീക്കം. കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടിക്ക് ജനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി വിട്ടതെന്ന് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

47കാരനായ ജിതിന്‍ പ്രസാദ രാഹുലിന്റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെട്ടിരുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ജിതിന്‍ ബിജെപിയില്‍ എത്തുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.  കഴിഞ്ഞ വര്‍ഷം രാഹുലിന്റെ വിശ്വസ്തനായ ജ്യോതിരാദിത്യസിന്ധ്യയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ മതിയായ പരിഗണന ലഭിക്കാത്തതില്‍ ജിതിന്‍ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചുമതല ഇദ്ദേഹത്തിന് ഹൈക്കമാന്റ് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ധൗറയില്‍ നിന്നാണ് ഇയാള്‍ ലോക്‌സഭയിലെത്തിയത്. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ജിതിന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT