അങ്ഗോംച ബിമോൽ അകോയിജാം file
India

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

പുറത്താക്കൽ നടപടി ഉടൻ പ്രാബല്യത്തിൽ വന്നതായി ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് ഉത്തരവിൽ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് പ്രൊഫസറും, കോൺ​ഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും പിരിച്ചു വിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പുറത്താക്കൽ നടപടി ഉടൻ പ്രാബല്യത്തിൽ വന്നതായി ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് ഉത്തരവിൽ വ്യക്തമാക്കി.

അങ്ഗോംച ബിമോൽ അകോയിജാമിനെതിരെ 11 വിദ്യാർത്ഥിനികളാണ് ലൈംഗിക പീഡന പരാതി നൽകിയത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് എബിവിപിയാണ് ആദ്യം രംഗത്തെത്തിയത്. നാലു മാസം മുൻപ് കോളജിലെ ആഭ്യന്തര സമിതിക്ക് പരാതി സമർപ്പിച്ചെങ്കിലും നടപടി വൈകുന്നതിൽ എബിവിപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള കോൺ​ഗ്രസ് എംപിയാണ് അങ്ഗോംച ബിമോൽ അകോയിജാം. ആഭ്യന്തര സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രൊഫസർ അങ്ഗോംചയ്ക്കെതിരെ കർശന ശിക്ഷയാണ് ശുപാർശ ചെയ്തിരുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ എല്ലാ വസ്തുതകളും പരിശോധിച്ചാണ് അങ്ഗോംചയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ ഉത്തരവിൽ പറയുന്നു.

Congress MP sacked by JNU over sexual harassment charges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി