പ്രശാന്ത് കിഷോര്‍/പിടിഐ 
India

കോൺ​ഗ്രസ് നന്നാകാൻ പോകുന്നില്ല; അവർക്കൊപ്പമില്ല; കൂപ്പുകൈകളോടെ പ്രശാന്ത് കിഷോർ

അതുകൊണ്ടാണ് ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൺഗ്രസുമായി ഇനി യോജിച്ചു പ്രവർത്തിക്കില്ലെന്നു വ്യക്തമാക്കി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പ് വിജയമെന്ന തന്റെ ട്രാക്ക് റെക്കോർഡ് കോൺഗ്രസ് തകർത്തുവെന്നാണ് പ്രശാന്തിന്റെ ആരോപണം. ബിഹാറിൽ, മുൻ ആർജെഡി നേതാവ് രഘുവംശ് പ്രസാദ് സിങ്ങിന്റെ വൈശാലിയിലെ വീട്ടിൽ, ജൻ സുരാജ് യാത്രയ്ക്കിടെയായിരുന്നു പ്രശാന്തിന്റെ പരാമർശങ്ങൾ. 

അന്തരിച്ച ആര്‍ജെഡി നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിന്റെ വൈശാലിയിലെ വസതിയില്‍നിന്ന് ആരംഭിച്ച ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസിനോടുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പു വിജയത്തിലെ എന്റെ റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തു. അതുകൊണ്ട് ഇനി ഞാന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ല. കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.10 തെരഞ്ഞെടുപ്പുകൾ ജയിച്ചപ്പോൾ ഒരെണ്ണം പരാജയപ്പെട്ടു. അതു ഉത്തർപ്രദേശിൽ കോൺഗ്രസിനെ സഹായിച്ചപ്പോഴാണെന്നും വിവിധ പാർട്ടികളുമായുള്ള തന്റെ ബന്ധം വിശദീകരിച്ച് പ്രശാന്ത് വ്യക്തമാക്കി.

2011 മുതല്‍ 2021 വരെ 11 തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ ബിഹാറില്‍ ജയിച്ചു. 2017-ല്‍ പഞ്ചാബില്‍ വിജയിച്ചു. 2019-ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശില്‍ വിജയിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും വിജയിച്ചു. 11 വര്‍ഷത്തിനിടെ ഒരേയൊരു തെരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്, 2017-ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍. അതുകൊണ്ടാണ് ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചത് – കൂപ്പുകൈകളോടെ പ്രശാന്ത് വ്യക്തമാക്കി.

‘ഒരിക്കലും ഉള്ളിൽത്തന്നെ യോജിച്ചു പ്രവർത്തിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. നിലവിലെ പാർട്ടി മേധാവികൾ അവർക്കൊപ്പം മറ്റുള്ളവരെയും താഴോട്ടുകൊണ്ടുപോകും. ഞാൻ ചെന്നാൽ എനിക്കും താഴ്ചയുണ്ടാകും’ – വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ച വിഡിയോയിൽ പ്രശാന്ത് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT