രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്/ ഫയല്‍ ചിത്രം 
India

ഗെഹ്‌ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ രണ്ട് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് പത്തുകോടിവീതം നല്‍കി; വീഡിയോ പുറത്തുവിട്ട് ബിജെപി 

മഹേന്ദ്ര സിങ് ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്ന വീഡിയോ ആണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കാനായി ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ പത്തുകോടി വീതം വാങ്ങിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറയുന്ന വീഡിയ പുറത്തുവിട്ട് ബിജെപി. കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്ര സിങ് മാല്‍വിയയുടെ വീഡിയോ ആണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതിഷ് പൂനിയ പുറത്തുവിട്ടിരിക്കുന്നത്. 

മഹേന്ദ്ര സിങ് ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്ന വീഡിയോ ആണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കാനായി അഞ്ചുകോടിയും രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാനായി അഞ്ചുകോടിയും ഇവര്‍ക്ക് നല്‍കിയെന്നാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. 

കോണ്‍ഗ്രസ് കുതിര കച്ചവടം നടത്തിയെന്ന് തങ്ങള്‍ ആരോപിച്ചതിന് ഇപ്പോള്‍ മഹേന്ദ്ര സിങ് മറുപടി നല്‍കിയിരിക്കുകയാണ് എന്ന് പൂനിയ പറഞ്ഞു. 

ജൂണില്‍ രാജ്യസഭ തെരഞ്ഞെടുപ്പ് നടന്ന സമയത്തും ജൂലൈയില്‍ സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയോട് പിണങ്ങിയതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം സംഭവിച്ചപ്പോഴുംം കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. രണ്ട് എംഎല്‍എമാരുള്ള ഭാരതിയ ട്രൈബല്‍ പാര്‍ട്ടി കോണ്‍ഗ്രസിനെയാണ് പിന്തുണക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു