രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ ഫയല്‍ ചിത്രം 
India

ഒടുവില്‍ തീരുമാനമായി; കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് 

പ്രവര്‍ത്തകര്‍ ഏറെ കാലമായി ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രവര്‍ത്തകര്‍ ഏറെ കാലമായി ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്. 19ന് വോട്ടെണ്ണല്‍ നടത്താന്‍ പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു.

പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നത് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി നേതൃത്വം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന് ഒരു സ്ഥിരം പ്രസിഡന്റ് വേണമെന്നത് പ്രവര്‍ത്തകരുടെ നീണ്ടക്കാലത്തെ ആഗ്രഹമാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. സെപ്റ്റംബര്‍ 24മുതല്‍ പത്രിക സമര്‍പ്പിക്കാമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്് സോണിയ ഗാന്ധിയാണ് ഇടക്കാല പ്രസിഡന്റായി തുടരുന്നത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ പാര്‍ട്ടിയെ നയിക്കാന്‍ സോണിയ ഗാന്ധിയെ നിയോഗിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി