ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം 
India

യോഗി ആദിത്യനാഥ് അല്ല 'ബുൾഡോസർ നാഥ്'- പരിഹസിച്ച് കോൺ​ഗ്രസ്

യോഗി ആദിത്യനാഥ് അല്ല 'ബുൾഡോസർ നാഥ്'-  പരിഹസിച്ച് കോൺ​ഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ‍ കടന്നാക്രമിച്ച് കോൺ​ഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച ആദിത്യനാഥിനെ ബുൾഡോസർ നാഥ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ് പരിഹസിച്ചു. യോഗിയെ ബുൾഡോസർ നാഥ് അല്ലെങ്കിൽ ബുൾഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്നാണ് കോൺഗ്രസ് പരിഹാസ രൂപേണ ആരോപിച്ചത്. 

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ലഖ്നൗവിൽ നടക്കാനിരുന്ന അഞ്ച് കിലോ മീറ്റർ ഓട്ടത്തിന് ലഖ്നൗ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് യോഗിയ്ക്കെതിരേ രംഗത്തെത്തിയത്. സ്ത്രീ മുന്നേറ്റത്തിനായി 'ലഡ്കി ഹൂൺ, ലഡ് സക്തീ ഹൂൺ' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി നടത്താനിരുന്നത്. 

ലഖ്‌നൗവിൽ കോൺഗ്രസ് സംഘടിപ്പിച്ച മാരത്തണിൽ ഓടാൻ ആഗ്രഹിച്ച പെൺകുട്ടികളുടെ സ്വപ്നങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തകർത്തുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സ്ത്രീ വിരുദ്ധനായ യോഗി ശക്തരായ സ്ത്രീകളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കി എന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT