രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട കോണ്‍റാഡ് സാങ്മയും എംഎല്‍എമാരും/ ട്വിറ്റര്‍ 
India

മേഘാലയയില്‍ സാങ്മയ്ക്ക് രണ്ടാമൂഴം; സത്യപ്രതിജ്ഞ മാര്‍ച്ച് 7ന്

കോണ്‍റാഡ് സാങ്മയ്ക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട 29 എംഎല്‍എമാരും രാജ്ഭവനില്‍ സന്നിഹിതരായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ മാര്‍ച്ച് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതായും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയതായും സാങ്മ പറഞ്ഞു. 

മേഘാലയ ഗവര്‍ണര്‍ ഫഗു ചൗഹാന് സാങ്മ ഇന്ന് രാജിക്കത്ത് കൈമാറി. കോണ്‍റാഡ് സാങ്മയ്ക്കൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട 29 എംഎല്‍എമാരും രാജ്ഭവനില്‍ സന്നിഹിതരായിരുന്നു. 26 പേര്‍ എന്‍പിപിയുടെയും രണ്ടുപേര്‍ ബിജെപിയുടെയും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.

സൗത്ത് തുറ മണ്ഡലത്തില്‍ നിന്ന്  5,016 വോട്ടിനാണ് കോണ്‍റാഡ് സാങ്മയുടെ വിജയം. ബിജെപി സ്ഥാനാര്‍ഥി ബെര്‍ണാഡ് എന്‍ മറാക്കിനെയാണ് സാങ് മ പരാജയപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT