യാത്രക്കാരുടെ മുഖത്ത് വെള്ളമൊഴിച്ച് പൊലീസുകാരൻ/ ട്വിറ്റർ 
India

പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന യാത്രക്കാരുടെ മുഖത്ത് വെള്ളമൊഴിച്ച് പൊലീസുകാരൻ; വിഡിയോ വൈറൽ, വിവാദം

പ്ലാറ്റ്‌ഫോമില്‍ കിടന്നു ഉറങ്ങിയ യാത്രക്കാരുടെ മുഖത്ത് വെള്ളമൊഴിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പ്ലാറ്റ്ഫാമില്‍ കിടന്ന് ഉറങ്ങുന്ന യാത്രക്കാരുടെ മുഖത്തേക്ക് വെള്ളമൊഴിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പുന്നൈ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ കിടന്നു ഉറങ്ങുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കയ്യിലിരിക്കുന്ന കുപ്പിയില്‍ ഉണ്ടായിരുന്ന വെള്ളം യാത്രക്കാരുടെ മുഖത്തേക്ക് ഒഴിക്കുന്നതാണ് വിഡിയോയില്‍. വിഡിയോ വളരെ പെട്ടന്ന് പ്രചരിക്കുകയും വിവാദമാവുകയും ചെയ്‌തതോടെ പുന്നൈ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ ഇന്ദു ദുബെ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി. 

പ്ലാറ്റ്‌ഫോമില്‍ കിടന്ന് ഉറങ്ങുന്നത് മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യമാണെങ്കിലും പ്രശ്‌നത്തെ പരിഹരിക്കേണ്ട രീതി ഇതല്ലെന്നും ഉദ്യോഗസ്ഥര്‍ കുറച്ചു കൂടി മാന്യമായി പെരുമാറണമെന്നും സംഭവം ഖേദകരമെന്നും ഇന്ദു ദുബെ ട്വിറ്ററില്‍ കുറിച്ചു. രണ്ട് മില്യണ്‍ ആളുകളാണ് വിഡിയോ കണ്ടത്. എന്നാൽ വെള്ളം ഒഴിക്കുമ്പോൾ യാത്രക്കാർ ആരും പൊലീസുകാരനെതിരെ പ്രതികരിച്ചില്ലെന്നതാണ് മറ്റൊരു പ്രധാന കാര്യം. 

പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ വിമര്‍ശിക്കുന്നതിനൊപ്പം ഇന്ത്യന്‍ റെയില്‍വെയെയും ചിലര്‍ വിമര്‍ശിച്ചു. റെയില്‍വെ സ്റ്റേഷനുള്ളിലെ കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ഉറങ്ങാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്നു ചിലര്‍ കമന്റ് ചെയ്തു. മറ്റു ചിലര്‍ പൊലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ചും രംഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT