പ്രതീകാത്മക ചിത്രം 
India

മാസ്‌ക് ധരിച്ചില്ല, യുവതിയെ പൊലീസുകാരന്‍ നഗ്നയാക്കി, ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പൊലീസുകാരന്‍ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി നിരവധി തവണ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചതെന്ന് 33കാരിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം സൂറത്തിലെ പല്‍സാനയിലാണ് സംഭവം. ഉമര്‍പദ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നരേഷ് കപാഡിയയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു. പല്‍സാന എന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. 

പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് പകരം നവസാരി റോഡില്‍ കൊണ്ടുപോയി വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്താണ് തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. 

അതേസമയം യുവതിയും ഭര്‍ത്താവും വീട്ടിലെത്തി ജാതീയ പരാമര്‍ശങ്ങള്‍ നടത്തിയതായി കാണിച്ച് കോണ്‍സ്റ്റബിളിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ചാണ് യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാര്‍ത്ത അറിഞ്ഞത് അതേ ചാനലില്‍ നിന്ന്, സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ല'; എസ്‌ഐടി നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

മെഡിക്കൽ കോളജിൽ നഴ്സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; അഭിമുഖം വഴി നിയമനം

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; അടിയന്തരാവസ്ഥയെന്ന് പിണറായി വിജയൻ; എഎഫ്എ കരാർ വ്യാജമെന്ന് എഫ്ഐആർ

'10 വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്; കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്'