അമ്മയുടെ അസുഖം ഭേദമാകാന്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി പ്രതീകാത്മക ചിത്രം
India

അമ്മയുടെ രോഗശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കി; ദമ്പതികള്‍ അറസ്റ്റില്‍

രോഗം ഭേദമാകുന്നതിനായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദി നിര്‍ദേശിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുസാഫര്‍നഗര്‍: അമ്മയുടെ രോഗം ഭേദമാകുന്നതിനായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അമ്മ മമത, ഭര്‍ത്താവ് ഗോപാല്‍ കശ്യപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ദീര്‍ഘകാലമായി അസുഖബാധിതയാണ്. രോഗം ഭേദമാകുന്നതിനായി കുട്ടിയെ ബലി നല്‍കാന്‍ മന്ത്രവാദി ഇവരോട് നിര്‍ദേശിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും, കുഞ്ഞിന്റെ മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ വെളിപ്പെടുത്തിയെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും ബന്‍സാല്‍ അറിയിച്ചു.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപദേശിച്ച മന്ത്രവാദി ഹരേന്ദ്രയ്ക്കു വേണ്ടിയും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍