കാമുകികാമുകന്മാർക്ക് പിഴയിട്ട് പൊലീസ്/ ട്വിറ്റർ 
India

നടുറോഡിലെ അഭ്യാസപ്രകടനം; 'സിനിമക്കളി' ഇവിടെ വേണ്ടന്ന് പൊലീസ്, കാമുകികാമുകന്മാർക്ക് 11,000 രൂപ പിഴ

നടുറോഡിലെ അഭ്യാസപ്രകടനങ്ങൾക്ക് കാമുകികാമുകന്മാർക്ക് 11,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ വൈറലാകാൻ നടുറോഡിൽ കാമുകികാമുകന്മാരുടെ ബൈക്കിൽ അഭ്യാസപ്രകടനം. വിഡിയോ വൈറലായതിന് പിന്നാലെ കാമുകിയെയും കാമുകനെയും തിരഞ്ഞു പിടിച്ചു ഡൽഹി പൊലീസ് 11,000 രൂപ പിഴയിട്ടു.

അപകടകരമായി വാഹനം ഓടിച്ചതിനാണ് നടപടി. ഓടുന്ന ബൈക്കിന്റെ മുന്നില്‍ പിന്നിലേക്ക് തിരിഞ്ഞ് ഓടിക്കുന്നയാളെ കെട്ടിപ്പിടിച്ചിരുന്ന് യാത്ര ചെയ്യുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ നടപടി. 

അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി 11,000 രൂപ പിഴ നല്‍കിയിട്ടുണ്ടെന്ന് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്തു. സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിക്കാതെ സുരക്ഷിതമായി വാഹനമോടിക്കണമെന്നും ട്വീറ്റിൽ പറയുന്നു. ഡൽഹി പൊലീസിന്റെ അദ്യോഗിക ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്ന്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT