സീമ ഹൈദര്‍ എഎഫ്പി
India

പാകിസ്ഥാനിലെ ഭര്‍ത്താവ് നോട്ടീസ് അയച്ചു, സീമ ഹൈദര്‍ മെയ് 27ന് കോടതിയില്‍ ഹാജരാകണം

നോയിഡയിലെ കുടുംബക്കോടതിയാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയിച്ച യുവാവിനെ കാണാന്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ യുവതി സീമ ഹൈദറിനു കോടതിയില്‍ നിന്ന് നോട്ടീസ്. നോയിഡയിലെ കുടുംബക്കോടതിയാണ് മേയ് 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായി ജീവിക്കുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നാലു കുട്ടികളുമായാണു സീമ, സച്ചിന്‍ മീണയെ കാണാന്‍ ഇന്ത്യയിലേക്കു എത്തിയത്. തുടര്‍ന്ന് കാഠ്മണ്ഡുവില്‍ വച്ച് ഇരുവരും വിവാഹിതരായി.

സീമ ഗുലാം ഹൈദറും സച്ചിന്‍ മീണയും

സച്ചിന്‍ മീണയും സീമയുമായുള്ള വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തത്. സീമ വിവാഹമോചനം നേടിയിട്ടില്ലാത്തതിനാല്‍ സച്ചിനുമായുള്ള വിവാഹത്തിനു സാധുത ഇല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഘുലാം ഹൈദര്‍ നോയിഡയിലെ കുടുംബ കോടതിയില്‍ ഇന്ത്യന്‍ അഭിഭാഷകന്‍ മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളെ മതം മാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. മോമിന്‍ മാലിക് ആണ് ഘുലാം ഹൈദറിനുവേണ്ടി ഹാജരാകുന്നത്.

കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഘുലാം ഹൈദര്‍ കോടതിയെ സമീപിച്ചത്. ഘുലാം ഹൈദര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സമയത്താണ് സീമ ഇന്ത്യയിലെത്തിയത്.

നേരത്തേ നല്‍കിയ അഭിമുഖങ്ങളില്‍ ഹിന്ദു മതം സ്വീകരിച്ചെന്നും പാസ്ഥാനിലേക്കു മടങ്ങില്ലെന്നും സീമ പറഞ്ഞിരുന്നു. കുട്ടികളെയും മതം മാറ്റിയെന്നാണ് ഇവര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ