പ്രതീകാത്മക ചിത്രം  പ്രതീകാത്മക ചിത്രം
India

തോക്ക് നിറയ്ക്കുന്നതു റീലിലാക്കി; അബദ്ധത്തില്‍ വെടി പൊട്ടി യുവാവ് മരിച്ചു, വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തോക്ക് നിറയ്ക്കുന്നതിന്റെ വിഡിയോ പകര്‍ത്തുന്നതിനിടെ യുവാവ് അബദ്ധത്തില്‍ വെടിപൊട്ടി മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ദല്ലുപുരയില്‍ ഇന്നലെയായിരുന്നു സംഭവം. ദല്ലുപുര ഗ്രാമത്തിലെ പവന്‍ കുമാര്‍(28) ആണ് നെഞ്ചില്‍ വെടിയേറ്റു മരിച്ചത്. ഇന്നലെ വസുന്ധര എന്‍ക്ലേവിലെ ധര്‍മ്മശില ആശുപത്രിയില്‍ യുവാവിനെ പരിക്കുകളോടെ ചികിത്സക്കെത്തിച്ചപ്പോഴാണ് സംഭവം പൊലീസ് അറിയുന്നത്.

ആശുപത്രിയില്‍ എത്തിയപ്പോള്‍ നെഞ്ചിന്റെ ഇടതുവശത്ത് വെടിയേറ്റ നിലയില്‍ പവന്‍ കുമാര്‍ അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കിടെയാണ് യുവാവ് മരിച്ചത്. യുവാവിന് വെടിയേല്‍ക്കുന്നതിന്‍റെ വിഡിയോ ബന്ധുവായ യുവാവ് വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വിഡിയോ പകര്‍ത്തിയ യുവാവിന് പവന്‍കുമാര്‍ സ്വയം നിറയൊഴിക്കുമെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോയില്‍, പവന്‍ ലൈസന്‍സുള്ള ഒരു പിസ്റ്റളില്‍ ബുള്ളറ്റുകള്‍ നിറയ്ക്കുന്നത് കാണാം. വിഡിയോയില്‍ തോക്ക് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചടക്കം ഹിമാര്‍ഷു ഉപദേശിക്കുന്നതും മുന്നറിയിപ്പ് നല്‍കുന്നതും കേള്‍ക്കാം. നിമിഷങ്ങള്‍ക്കുശേഷം, പവന്‍ തോക്ക് നെഞ്ചിന്റെ ഇടതുവശത്ത് വയ്ക്കുകയും കാമറയിലേക്ക് നോക്കി ട്രിഗര്‍ വലിക്കുകയും ചെയ്യുകയായിരുന്നു.

സംഭവത്തില്‍ ന്യൂ അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബിഎന്‍എസ് സെക്ഷന്‍ 105 പ്രകാരവും ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെയുള്ള പ്രാഥമിക അന്വേഷണത്തില്‍ പിസ്റ്റള്‍ ഹിമാന്‍ഷുവിന്റേതാണെന്ന് കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് തോക്കും 10 ലൈവ് കാട്രിഡ്ജുകളും വിഡിയോ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

Cousin records as man shoots self while loading pistol in Delhi; video goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

മധുരം കഴിച്ചില്ലെങ്കിലും ഷു​ഗറു കൂടും; ഭക്ഷണം മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്ന 5 ഘടകങ്ങൾ

'ലാലേട്ടന് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാമായിരുന്നു'; ഫാൻസ് ഫോട്ടോഷൂട്ടിന് പിന്നാലെ നടന് വിമർശനം

'പി കെ ശ്യാമള സാധാരണ വ്യക്തിയല്ല' ; ടി കെ ഗോവിന്ദനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

കുഞ്ഞിന്റെ പ്രായം ഘടകമല്ല, മറ്റേണിറ്റി ലീവ് ദത്തെടുക്കുന്ന അമ്മയുടെ അവകാശം: സുപ്രീം കോടതി

SCROLL FOR NEXT