ന്യൂഡല്‍ഹി: മെയ് ഒന്നുമുതല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കെ വാക്‌സിന്‍ ഒരു ഡോസിന് സ്വകാര്യവിപണിയില്‍ 700 മുതല്‍ ആയിരം വരെ വില ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ ഒരുഡോസിന് 250 രൂപയാണ് ഈടാക്കുന്നത്.
കോവീഷില്‍ഡ് വാക്‌സിന് സ്വകാര്യവിപണിയില്‍ ആയിരത്തോളം രൂപ വിലവരുമെന്ന് അടുത്തിടെ സിറം സിഇഒ പൂനെവാല പറഞ്ഞിരുന്നു. റഷ്യന്‍ നിര്‍മ്മിത വാക്‌സിന്‍ സ്പുടുനികിന് 750 രൂപയായേക്കുമന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരമാനമെടുത്തിട്ടില്ലെന്നാണ് ഡോ. റെഡ്ഡീസ് കമ്പനി പറയുന്നത്.
ഇതുവരെ ഒരുകമ്പനികളും സ്വകാര്യമേഖലയില്‍ വാക്‌സിന്‍ നല്‍കുന്നതിന്റെ വില നിശ്ചയിച്ചിട്ടില്ല. സ്വകാര്യമേഖലയില്‍ വില്‍ക്കാന്‍ കഴിയുന്ന അളവ്, കയറ്റുതി, വിതരണരപ്രശ്‌നങ്ങള്‍ എന്നിവയെ ആശ്രയിച്ചായിരിക്കും വിലനിശ്ചയിക്കുക. വാക്‌സിന്റെ വില നിശ്ചയിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ വ്യക്തതയ്ക്കായി സംസ്ഥാനങ്ങള്‍ കാത്തിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates