ഫയല്‍ ചിത്രം 
India

കുതിച്ചുയര്‍ന്ന് കോവിഡ് ; ഇന്നലെ 62,258 പേര്‍ക്ക് രോഗബാധ ; ചികില്‍സയിലുള്ളത് നാലര ലക്ഷത്തിലേറെ ; ആശങ്ക

നിലവില്‍ 4,52,647 പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും രോഗബാധ അറുപതിനായിരം കടക്കുന്നത്. കഴിഞ്ഞദിവസം 59,118 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെല്ലാം രോഗബാധ രൂക്ഷമാണ്. പുതുതായി 62,258 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,19,08,910 ആയി. 

നിലവില്‍ 4,52,647 പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 30,386 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 1,12,95,023 ആയി. ഇന്നലെ മാത്രം 291 പേര്‍ കോവിഡ് മൂലം മരിച്ചു. ഡിസംബര്‍ 30 ന് ശേഷം ഇതാദ്യമായാണ് ഇത്രയും പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,61,240 ആയി ഉയര്‍ന്നു. 

കഴിഞ്ഞ 15 ദിവസമായി രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍വര്‍ധനയാണുണ്ടാകുന്നത്. വെള്ളിയാഴ്ച മാത്രം 32,000 ലേറെ പേര്‍ക്കാണ് രോഗബാധയുണ്ടായത്. മഹാരാഷ്ട്രയില്‍ ഇന്നലെ 36,902 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 5515 പേര്‍ക്ക് രോഗബാധ കണ്ടെത്തി. സംസ്ഥാനത്ത് പുതുതായി 1.8 ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് കണക്ക്. രോഗവ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങള്‍ക്കും മാളുകള്‍ക്കുമെല്ലാം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

തുലാമാസ പൂജ: ശബരിമല നട തുറന്നു, വന്‍ഭക്തജനത്തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

സി​ഗരറ്റിനെക്കാൾ ​ഗുരുതരം, വീട്ടിൽ അ​ഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം

പ്രവാസികള്‍ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍