പ്രവാസികള്‍ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

flights
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

സലാല: ഒമാനിലെ സലാലയില്‍ നിന്ന് കോഴിക്കോടേക്ക് ഉള്‍പ്പെടെ നേരിട്ടുള്ള പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. ശൈത്യകാല സര്‍വീസുകളുടെ ഭാഗമായാണ് സലാലയില്‍ നിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി പ്രതിവാര സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ഈ മാസം 31 മുതല്‍ എല്ലാ ശനിയാഴ്ചകളിലും സലാല- കോഴിക്കോട് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും ജിദ്ദയിലേക്കും സലാം എയര്‍ നേരിട്ട് സര്‍വീസ് നടത്തും. സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

flights
പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

അതേസമയം സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ നീട്ടി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നീ എയര്‍ലൈനുകളാണ് റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച തീരുമാനം നീട്ടിയത്.

റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒക്ടോബര്‍ 20 വരെ റദ്ദാക്കി. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കി. ആകാശ എയര്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെയും ജിദ്ദയിലേക്കുള്ളവ ഒക്ടോബര്‍ 21 വരെയും നിര്‍ത്തിവെച്ചു.

flights
അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ചു; സൈബര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്, യുവാവിന് നഷ്ടമായത് വന്‍തുക
flights
'വ്യാജ സിക്ക് ലീവ്'; ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍, ക്ലിനിക്ക് ജീവനക്കാരി ജയിലില്‍
Summary

Relief for expatriates; SalamAir announces new services to Kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com