ഫയല്‍ ചിത്രം 
India

കോവിഡ് വ്യാപനം: കേന്ദ്ര ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തും

കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. നാളെയാണ് യോഗം ചേരുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവ യോഗം വിലയിരുത്തും.

ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 

കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ എട്ടിന് 79 വയസ്സായ സ്ത്രീയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

കവിത തുളുമ്പുന്ന കന്നഡ പ്രണയം; 'വരുന്നുണ്ടോ' എന്ന ചോദ്യത്തിൽ തുടങ്ങിയ പി സി വിഷ്ണുനാഥിന്റെയും കനകഹാമയുടെയും ജീവിതയാത്ര

VD Satheesan Oath Ceremony Live: ജൂൺ 15 മുതൽ കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

കേന്ദ്ര ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ അവസരം; തിരുവനന്തപുരത്ത് നിയമനം,പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ജൂൺ 15

SCROLL FOR NEXT