ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ്, ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ്,സിപിസിയുടെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് വൈസ് മിനിസ്റ്റര്‍ സുന്‍ ഹയാന്‍  
India

ബിജെപി ആസ്ഥാനത്തെത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം; ആര്‍എസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച

സിപിസിയുടെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് വൈസ് മിനിസ്റ്റര്‍ സുന്‍ ഹയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹി ബിജെപി ആസ്ഥാനത്തെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പ്രതിനിധി സംഘം. 2020 ഗാല്‍വാനിലെ ഇന്ത്യ-ചൈന അതിര്‍ത്തിസംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ഇന്നലെയാണ് സംഘം ബിജെപി ഓഫീസിലെത്തിയത്.

സിപിസിയുടെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ട്ട്മെന്റ് വൈസ് മിനിസ്റ്റര്‍ സുന്‍ ഹയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹി ബിജെപി ആസ്ഥാനത്തെത്തിയത്. മുതിര്‍ന്ന ബിജെപി നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തി. ബിജെപി വിദേശകാര്യ വകുപ്പ് വക്താവ് വിജയ് ചൗതായിവാലെ സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങ് നയിച്ച സംഘം, സിപിസി പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തി. രണ്ടായിരമാണ്ടിന്റെ അവസാനം മുതല്‍ ബിജെപിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ബന്ധങ്ങളുണ്ട്. ബിജെപിയുടെ നിരവധി പ്രതിനിധി സംഘങ്ങള്‍ ബെയ്ജിങ് സന്ദര്‍ശിക്കുകയും മുതിര്‍ന്ന ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച ആര്‍എസ്എസ് അംഗങ്ങളുമായും സിപിസി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് ദത്താത്രേയ ഹൊസബലേ ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്നാണ് വിവരം. 2000 കാലഘട്ടത്തില്‍ ബിജെപിയും സിപിസിയും തമ്മില്‍ നല്ലൊരു ബന്ധം നിലനിന്നിരുന്നു. നിരവധി ബിജെപി പ്രതിനിധികള്‍ ബെയ്ജിങ് സന്ദര്‍ശിക്കുകയും മുതിര്‍ന്ന ചൈനീസ് നേതാക്കളുമായി കക്ഷി-രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2020ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലോടെയാണ് ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചത്.

CPC delegation visits BJP office, Delhi and meets leaders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ചരിത്രം കുറിക്കാൻ വനിതാ സംവരണ ഭേദഗതി ബിൽ;നാളെ ലോക്സഭയിൽ അവതരിപ്പിക്കും; മോദി സംസാരിക്കും

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

'ഉള്ളിലെ തീയും സ്ഥിരോത്സാഹവുമാണ് ഇവിടെ എത്തിച്ചത്'; അച്ഛന് ആശംസകളുമായി അഹാന

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

SCROLL FOR NEXT