Sitaram Yechury File
India

യെച്ചൂരിയുടെ വിയോഗത്തിന് ഒരാണ്ട്, അനുസ്മരിച്ച് നേതാക്കള്‍

യെച്ചൂരി നമ്മെ വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നതായിരുന്നുവെന്നും എം എ ബേബി അനുസ്മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ സിപിഎം ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് നേതാക്കള്‍. ഒന്നാം ചരമവാര്‍ഷികത്തില്‍ സിപിഎം നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മുതിര്‍ന്ന നേതാക്കളായ ബൃന്ദ കാരാട്ട്, ഹന്നന്‍ മൊല്ല എന്നിവര്‍ സന്നിഹിതരായിരുന്നു.

യെച്ചൂരി നമ്മെ വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നതായിരുന്നുവെന്നും എം എ ബേബി അനുസ്മരിച്ചു. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ, സംഘടനാ മുന്നണി രൂപീകരിക്കുന്നതില്‍ സീതാറാമിന്റെ മാതൃകാപരമായ നേതൃത്വം എല്ലാവര്‍ക്കും അറിയാം. അത് രാജ്യത്തിനും ഏറെ ഗുണം ചെയ്തിട്ടുണ്ട്. രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തെ ആര്‍എസ്എസ് നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ പ്രത്യയശാസ്ത്ര പരവും രാഷ്ട്രീയവുമായ അടിത്തറ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന എല്ലാവര്‍ക്കും അറിയാമെന്നും എം എ ബേബി പറഞ്ഞു.

ഇന്ത്യാ ബ്ലോക്ക് രൂപീകരണത്തില്‍ സീതാറാം യെച്ചൂരി വഹിച്ച പങ്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതും എം എ ബേബി ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ വിദേശനയം കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നില്‍ അടിയറവയ്ക്കുന്ന സമയമാണിത്. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തെ ഇന്ത്യ അപലപിച്ചിട്ടില്ല. ഒരു വിഷയത്തില്‍ നിലപാട് രൂപപ്പെടുത്തിയെടുക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ സീതാറാം യെച്ചൂരി എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 12നാണ് സീതാറാം യെച്ചൂരി വിടവാങ്ങുന്നത്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ദീര്‍ഘകാലമായി അസുഖബാധിതനായിയിരുന്നു അദ്ദേഹം. 72ാം വയസ്സില്‍ അന്തരിച്ചു.

CPM leaders remember Sitaram Yechury, pay floral tributes on death anniversary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT