ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍/ഫയല്‍ 
India

ത്രിപുരയില്‍ കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ സിപിഎം; സഖ്യ സാധ്യതയില്‍ ചര്‍ച്ച

ത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സിപിഎം. ഇത് സംബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച നടന്നു. 

കോണ്‍ഗ്രസുമായി സഖ്യം വേണമെന്നാണ് ത്രിപുര നേതൃത്വത്തിന്റെ നിലപാട്. അതേസമയം, സഖ്യ സാധ്യതയെ കുറിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. 

2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 25 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിച്ചിരുന്നു. ഇതിന് ശേഷം വന്ന ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപിക്കായിരുന്നു വിജയം. 60 അംഗ നിയമസഭയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 43 സീറ്റ് നേടി. ഇതില്‍ 35 എണ്ണം ബിജെപി നേടിയതായിരുന്നു. സിപിഎമ്മിന് 15 സീറ്റ് മാത്രമാണ് നേടാനായത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായ കോണ്‍ഗ്രസ്, പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം