പ്രതീകാത്മക ചിത്രം 
India

യുവതിയെ കഴുത്തുഞെരിച്ച് കൊന്നു; പിന്നാലെ ഭര്‍ത്താവ് തൂങ്ങിമരിച്ചു;  ഒരുമിച്ച് അടക്കണമെന്ന് ആത്മഹത്യാകുറിപ്പ്

വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികള്‍ അപ്പാര്‍ട്ട്‌മെന്റില്‍മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികള്‍ അപ്പാര്‍ട്ട്‌മെന്റില്‍
മരിച്ച നിലയില്‍. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് നായപ്പെട്ടിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അതേമുറിയില്‍ ഭര്‍ത്താവ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

നാല്‍പ്പത്തിയഞ്ചുകാരനായ ദേബാശിഷ് ദാസ് ഗുപ്തയും ഭാര്യ ശ്രുതിദാ ഗുഹാബിശ്വാസുമാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്നും പൊലീസ് ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കുറിപ്പില്‍ പറയുന്നു. രണ്ടുപേരെയും ഒരുമിച്ച് അടക്കണമെന്നും കുറിപ്പിലുണ്ട്. 

യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കഴുത്തില്‍ ഞെരിച്ചതിന്റെ പാടുകള്‍ ഉള്ളതായും പൊലീസ് വ്യക്തമാക്കി. ഒന്നരമാസം മുന്‍പാണ് ഇവര്‍ വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച ഫ്‌ളാറ്റ് ഒഴിഞ്ഞ് തിരികെ ചെന്നൈയിലേക്ക് മടങ്ങാനും പദ്ധിയിട്ടിരുന്നു. 

വീട്ടുടമ അപ്പാര്‍ട്ട്‌മെന്റിന്റെ താക്കോല്‍ വാങ്ങാനായി എത്തിയപ്പോള്‍ ആള്‍പെരുമാറ്റം ഇല്ലാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. റൂമിലെ എസിയും ടെലിവിഷനും പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഉടമ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തി റൂം തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT