രാഹുൽ ​ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ/ ഫയൽ ചിത്രം 
India

മോദി... മോദിയെന്ന് ആർത്തുവിളിച്ച് സംഘം, ചിരിച്ചുകൊണ്ട് ഫ്ളൈയിങ് കിസ് നൽകി രാഹുൽ ​ഗാന്ധി; വിഡിയോ

ചിരിച്ചുകൊണ്ട് ചുംബനത്തിന്റെ ആംഗ്യംകാട്ടി രാഹുൽ ​ഗാന്ധി നടന്നു നീങ്ങുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂർ; ഭാരത് ജോഡോ യാത്രയ്ക്കിടെ വഴിയരികിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവര്‍ ചുംബനം സമ്മാനിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.  റാലി കടന്നുപോകുന്നതിനിടെ വഴിയരികിൽ കൂടിനിന്ന ഒരു സംഘം മോദി.. മോദി .. എന്ന് ആര്‍ത്തുവിളിക്കുകയായിരുന്നു. ഇതുകേട്ട് ചിരിച്ചുകൊണ്ട് ചുംബനത്തിന്റെ ആംഗ്യംകാട്ടി രാഹുൽ ​ഗാന്ധി നടന്നു നീങ്ങുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുകയാണ്. 

മോദി ആരാധകരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആദ്യം മോദി, മോദിയെന്ന് ആര്‍ത്തുവിളിക്കുന്നവര്‍ക്ക് നേരെ കൈവീശിക്കാണിച്ച ശേഷം ഒപ്പമുണ്ടായിരുന്ന അനുയായികളേയും കൈവീശിക്കാണിക്കാന്‍ രാഹുല്‍ പ്രേരിപ്പിച്ചു. ആര്‍പ്പുവിളികള്‍ ഉയര്‍ത്തുന്നവരേയും രാഹുല്‍ പ്രോത്സാഹിപ്പിച്ചു. പിന്നാലെ, ആര്‍ത്തുവിളിക്കുന്നവര്‍ക്ക് ഫ്‌ളൈയിങ് കിസ്സ് നല്‍കി രാഹുല്‍ നടന്നുനീങ്ങി.

ജോഡോ യാത്ര മധ്യപ്രദേശില്‍ നിന്ന് രാജസ്ഥാനിലേക്ക് നീങ്ങുകയാണ്. അഗര്‍-മാള്‍വ ജില്ലയില്‍ യാത്ര കടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. 'മോദിയ്ക്ക് ജയ് വിളിച്ചവരോട് രാഹുല്‍ എങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്ന് നോക്കൂ. രാഹുൽ ​ഗാന്ധിയ്ക്ക് ജയ് വിളിച്ചിരുന്നെങ്കിൽ മോദി എങ്ങനെ പെരുമാറും' എന്ന കുറിപ്പിലാണ് വിഡിയോ എത്തിയത്. 

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21