മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോയെ ബീജാപൂരില്‍ എത്തിച്ചപ്പോള്‍/ചിത്രം: എഎന്‍ഐ 
India

അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം മോചനം; മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ കമാന്‍ഡോയെ വിട്ടയച്ചു

ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ വിട്ടയച്ചു

Author : സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍: ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ വിട്ടയച്ചു. ജവാനെ മോചിപ്പിച്ച കാര്യം സിആര്‍പിഎഫ് സ്ഥിരീകരിച്ചു. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് കമാന്‍ഡോയെ വിട്ടയച്ചിരിക്കുന്നത്. 

വ്യാഴാഴ്ച വൈകുന്നേരംം നാലരയോടെയാണ് ജവാന്‍ മോചിതനായത്. ജവാന്റെ മോചനത്തിനായി സന്ധി സംഭാഷണം നടത്തിവന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ധര്‍മപാല്‍ സൈനി, ഗൊണ്ടവന സമാജ് മേധാവി ഗേലം ബോരയ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റുകള്‍ ഇദ്ദേഹത്തെ വിട്ടയച്ചത്. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ 11 അംഗം സംഘമാണ് ജവാനെ തിരികെയെത്തിക്കാന്‍ പോയത്. 

രാകേശ്വര്‍ സിങ്ങിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. അദ്ദേഹത്തിന് പുറമേ പരിക്കുകള്‍ ഒന്നും ദൃശ്യമല്ലെന്നും രാത്രിയോടെ റാഞ്ചിയിലേക്ക് കൊണ്ടുപോകുമെന്നും സിആര്‍പിഎഫ് അറിയിച്ചു. 

ഏപ്രില്‍ മൂന്നിന് നടന്ന രക്തരൂക്ഷിത ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21