സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി പ്രതീകാത്മക ചിത്രം
India

അഖിലേന്ത്യാ ബിരുദ പ്രവേശനം: സമയപരിധി നീട്ടി

ബിരുദ പ്രവേശനത്തിനുള്ള അഖിലേന്ത്യാ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിരുദ പ്രവേശനത്തിനുള്ള അഖിലേന്ത്യാ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു. ഇന്ന് രാത്രി 11 മണിക്ക് സമയപരിധി അവസാനിക്കാനിരിക്കേയാണ് അപേക്ഷാതീയതി നീട്ടിയത്.

അഖിലേന്ത്യാ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് 31 രാത്രി 9.50 വരെ അപേക്ഷിക്കാവുന്നതാണെന്ന് ജഗദീഷ് കുമാര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന മാനിച്ചാണ് സമയപരിധി നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 15 മുതല്‍ 31 വരെ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്ര, സംസ്ഥാന, കല്‍പ്പിത, സ്വകാര്യ സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് 2022ലാണ് പൊതു പരീക്ഷ ആരംഭിച്ചത്. പതിവില്‍ നിന്ന് മാറി വ്യത്യസ്ത വിഷയങ്ങള്‍ക്ക് എഴുത്തുപരീക്ഷയ്ക്ക് പുറമേ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT