പ്രതീകാത്മക ചിത്രം 
India

സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പില്‍വച്ച് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു

വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് കുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പില്‍വച്ച് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു. വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് കുത്തിയത്. 2014ല്‍ പേരൂര്‍ക്കട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വിമലും ജോസും. ഇരുവരും ജാമ്യത്തിലായിരുന്നു.

സാക്ഷി പറയാനെത്തിയ സന്ദീപിനെയാണ് കോടതി വളപ്പില്‍വെച്ച് കത്തി കൊണ്ട് കുത്തിയത്. പൊലീസെത്തി വിമലിനെ അറസ്റ്റു ചെയ്തു. സന്ദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് ആറു തുന്നലുണ്ട്. എറണാകുളത്തുനിന്നാണ് സന്ദീപ് സാക്ഷി പറയാനെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി