പ്രതീകാത്മക ചിത്രം 
India

വിദേശത്ത് നിന്ന് വിലകൂടിയ സമ്മാനം അയച്ചിട്ടുണ്ട്!; അധ്യാപികയ്ക്ക് നഷ്ടമായത് 15 ലക്ഷം; സൈബര്‍ തട്ടിപ്പ്

സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ മാലതിയാണ് സൈബര്‍ തട്ടിപ്പിനിരയായത്.

സമകാലിക മലയാളം ഡെസ്ക്


കോയമ്പത്തൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ അധ്യാപികയ്ക്ക് നഷ്ടമായത് പതിനഞ്ച് ലക്ഷം രൂപ.  കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ മാലതിയാണ് സൈബര്‍ തട്ടിപ്പിനിരയായത്.  അധ്യാപികയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഒരുവിദേശ പൗരന്‍ സോഷ്യല്‍മീഡിയയിലൂടെ അധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചതായി പൊലീസ് പറഞ്ഞു. തന്റെ പേര് ക്ലിന്റന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ അയാള്‍ ലണ്ടനിലെ കാര്‍ സര്‍വീസ്  ഷോറൂമിലെ സീനിയര്‍ മാനേജരാണെന്നും അറിയിച്ചു. പിന്നാലെ മാലതിക്ക് വില കൂടിയ സമ്മാനങ്ങള്‍ വിമാനം വഴി അയച്ചിട്ടുണ്ടെന്ന് ക്ലിന്റന്‍ മാലതിയെ അറിയിക്കുകയും ചെയ്തു.  

ദിവസങ്ങള്‍ക്കുശേഷം കസ്റ്റംസില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഒരാള്‍ മാലതിയെ ഫോണില്‍ വിളിച്ചു. നിങ്ങളുടെ പേരില്‍ വിദേശത്തുനിന്നും ഒരുസമ്മാനം എത്തിയിട്ടുണ്ടെന്നും അവ ലഭിക്കാന്‍ കസ്റ്റംസ് ഡ്യൂട്ടി നല്‍കണമെന്നും അറിയിച്ചു. തുടര്‍ന്ന് യുവതി തന്റെ സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച് തുക കൈമാറുകയും ചെയ്തു. പിന്നീട് യാതൊരു ആശയവിനിമയവും ഇല്ലാതെ വന്നതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതായി അധ്യാപിക തിരിച്ചറിഞ്ഞത്. അധ്യാപികയുടെ പരാതിയില്‍ കോയമ്പത്തൂര്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

'നിരുപാധികമായി കീഴടങ്ങല്‍ മാത്രമാണ് ഏക പോംവഴി'; ഇറാന് അന്ത്യശാസനവുമായി ട്രംപ്

SCROLL FOR NEXT