പ്രതീകാത്മക ചിത്രം 
India

'അസാനി' 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റാകും; മുന്നറിയിപ്പ്

നിലവിലെ സ്ഥിതിയില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെട്ടു. 'അസാനി' ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റാകും. ആന്ധ്ര, ഒഡിഷ തീരത്തു കൂടി നീങ്ങുന്ന ചുഴലിക്കാറ്റ് കരതൊടില്ലെന്നാണ് നിഗമനം. പോര്‍ട്ട് ബ്ലെയറിന് 300 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങുമെന്നാണ് കണക്കാക്കുന്നത്. 

നിലവിലെ സ്ഥിതിയില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് നിഗമനം. മേയ് 10 രാത്രി വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്നുമാണ് അറിയിപ്പ്. അതേസമയം ഒഡിഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ മഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ടോടെ കനത്ത മഴ പെയ്യുമെന്ന നിഗമനത്തില്‍ ഒഡിഷയിലെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗാളിലും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT