ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ ആന്ധ്രയിലും തമിഴനാട്ടിലും മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് 'മുറസു' ചുഴലിക്കാറ്റായി മാറിയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 'അര്‍ണബ്' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നവംബര്‍ 3-ന് പുലര്‍ച്ചെയോടെ 'മുരസു' ആന്ധ്രാപ്രദേശ് തീരത്ത് കരതൊടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, ചില സമയങ്ങളില്‍ ഇത് 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് ഇപ്പോള്‍ തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്, ചുഴലി തെക്കന്‍ ആന്ധ്രയില്‍ കരതൊടും. വടക്കന്‍ തമിഴ്‌നാട്ടില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
ഇന്ന്് പുലര്‍ച്ചെ 2:30-ന് ചെന്നൈയില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്ക് ദിശയിലായിരുന്നു കാറ്റിന്റെ സ്ഥാനം. കൂടാതെ, നെല്ലൂരില്‍ നിന്ന് 290 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായും, മച്ചിലിപട്ടണത്തില്‍ നിന്ന് 320 കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്കായും, കാവലിയില്‍ നിന്ന് 310 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായും, ഒംഗോളില്‍ നിന്ന് 330 കിലോമീറ്റര്‍ തെക്കുകിഴക്കായും, വിശാഖപട്ടണത്തില്‍ നിന്ന് 470 കിലോമീറ്റര്‍ തെക്കായുമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates