പ്രതീകാത്മക ചിത്രം 
India

ദലിത് യുവതിയെ ബലാത്സംഗം ചെയ്തു, രാസദ്രാവകം ഒഴിച്ചു കത്തിച്ചു; അറസ്റ്റ്

രാജസ്ഥാനില്‍ ദലിത് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി ജീവനോടെ കത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനില്‍ ദലിത് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി ജീവനോടെ കത്തിച്ചു. നാല്‍പ്പതു ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബാര്‍മര്‍ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവമെന്ന് പച്ചപദ്ര പൊലീസ് അറിയിച്ചു. യുവതി ജോധ്പുരിലെ ആശുപത്രിയിലാണ്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം രാസദ്രാവസം ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ യുവതിയുടെ വീടിന് അടുത്ത താമസിക്കുന്ന ഷക്കൂര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ദലിത് പീഡന നിരോധന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

വളം ചാക്കുമായി വീണ് യുവാവ് മരിച്ചു: അയൽവാസിക്കെതിരെ കേസ്

കുട്ടനാട് താലൂക്കിൽ വി​​​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Weekly horoscope (August 09- August 15, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 10 | ആഗ്രഹം പൂവണിയും, കാത്തിരുന്ന വാർത്ത സന്തോഷം നൽകും