പരിനീതി ചോപ്ര, രാഘവ് ഛദ്ദ/ ചിത്രം ട്വിറ്റർ 
India

നടി പരിനീതി ചോപ്രയും എംപി രാഘവ് ഛദ്ദയും ഡേറ്റിങ്ങിൽ? രാജ്യസഭയിലും ചർച്ച; വിഡിയോ

ഇരുവരെയും പല സ്ഥലങ്ങളിലും ഒരുമിച്ച് കണ്ടതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് താരം പരിനീതി ചോപ്രയും തമ്മിൽ ഡേറ്റിങ്ങിലാണോയെന്നാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച. ഇതിനിടെ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിഞ്ഞിറങ്ങുന്ന ഒരു വിഡിയോയും ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു.
ബുധനാഴ്‌ച രാത്രി ഗൊരേഗാവിലെ ഹോട്ടലിനു മുന്നിൽ വെച്ചാണ് ഇരുവരും ക്യാമറക്കണ്ണുകളിൽപെടുന്നത്. തൊട്ടടുത്ത ദിവസം ബാന്ദ്രയിൽ വച്ചും ഇരുവരെയും ഒന്നിച്ചു കണ്ടു. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായത്.

കൂടാതെ രാജ്യസഭയിൽ രാഘവിന് ചെയർമാൻ ജ​ഗ്‌ദീപ് ധൻകർ നൽകിയ ഒരു മറുപടിയിലും പരിനീതിയുമായുള്ള ബന്ധം കടന്നുവന്നു. 'സാമൂഹ്യമാധ്യമങ്ങളില്‍ നിങ്ങള്‍ ഇതിനോടകം ആവശ്യത്തിനിടം കൈവരിച്ചിട്ടു'ണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മൗനമാകാമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പരിനീതിയുടമായുള്ള ബന്ധത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ‌ അദ്ദേഹം അ​വ​ഗണിച്ചു. തന്നോട് രാഷ്ട്രീയത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനായിരുന്നു രാഘവിന്റെ മറുപടി.  'സസ്‌പെന്‍സൊന്നുമില്ല. വിവാഹം നിശ്ചയിക്കുമ്പോള്‍ അത് അറിയിക്കാം' എന്നായിരുന്നു പാര്‍ലമെന്റിന് പുറത്ത് വച്ച് പിന്നീട് അദ്ദേഹം  പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT