പ്രതീകാത്മക ചിത്രം 
India

തെങ്കാശിയിൽ പ്രണയിച്ച് വിവാഹം കഴിച്ച മകളെ വെട്ടിക്കൊന്നു; അച്ഛൻ അറസ്റ്റിൽ

സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തെങ്കാശി; പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. തെങ്കാശി ജില്ലയിലാണ് ദുരഭിമാനക്കൊല നടന്നത്. 19 കാരിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തിൽ മാരിമുത്തുവിനെ അറസ്റ്റു ചെയ്തു. 

ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വർഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. 

വിവാഹശേഷം ഷാലോമും മുത്തുരാജും ഇന്നലെ ഊത്തുമലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോൾ ഷാലോം മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലും ചെന്നു. ഷാലോമിനെ കണ്ടതോടെ  രോഷാകുലനായ മാരിമുത്തു വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി