ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്/ ട്വിറ്റർ 
India

ഇന്ത്യ കഴിഞ്ഞ 200 വര്‍ഷം അമേരിക്കന്‍ അടിമത്വത്തിന് കീഴിലായിരുന്നു; വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ അമളി പിണഞ്ഞ് ബിജെപി മുഖ്യമന്ത്രി 

വിവാദ ജീന്‍സ് പരാമര്‍ശത്തിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന് നാക്കുപിഴ

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: വിവാദ ജീന്‍സ് പരാമര്‍ശത്തിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന് നാക്കുപിഴ. കഴിഞ്ഞ 200 വര്‍ഷം അമേരിക്കയുടെ അടിമത്വത്തിന് കീഴിലായിരുന്നു ഇന്ത്യ എന്ന മുഖ്യമന്ത്രിയുടെ വാചകമാണ് രാഷ്ട്രീയരംഗത്ത് ചര്‍ച്ചയാവുന്നത്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പുകഴ്ത്തി തീരഥ് സിങ് റാവത്ത് പറഞ്ഞ വാക്കുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ അമേരിക്കയുമായി താരതമ്യം ചെയ്ത് പറഞ്ഞ വാക്കുകളിലാണ്  അബദ്ധം സംഭവിച്ചത്. 

ഇന്ത്യയെ 200 വര്‍ഷം അടിമകളാക്കിയ അമേരിക്ക വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയേക്കാള്‍ കുറഞ്ഞ ജനസംഖ്യയുള്ള അമേരിക്കയിലാണ് ഇന്ത്യയെ അപേക്ഷിച്ച് കൂടുതല്‍ കോവിഡ് മരണങ്ങള്‍. ആരോഗ്യപരിപാലരംഗത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ട് എന്ന് അവകാശപ്പെടുന്ന അമേരിക്കയിലാണ് സ്ഥിതി ഇങ്ങനെയെന്ന് തീരഥ് പറയുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പുകഴ്ത്തിയ തീരഥ് സിങ്, ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിനെയും ഉയര്‍ത്തിക്കാട്ടി.

കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ തീരഥ് സിങ് റാവത്ത് ക്ഷമാപണം നടത്തിയിരുന്നു. കീറലുള്ള ജീന്‍സണിഞ്ഞ് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ സാമൂഹിക മൂല്യങ്ങളെ തരംതാഴ്ത്തുന്നു എന്നായിരുന്നു തീരഥ് സിങ് റാവത്തിന്റെ പ്രസ്താവന. ഇത് വലിയ വിവാദമായതോടെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമാപണം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT