ഫയല്‍ ചിത്രം 
India

കോര്‍ബോവാക്‌സ് വാക്‌സിന് അനുമതി; 12 മുതല്‍ 18 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് 

18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നല്‍കാന്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഒരു വാക്‌സിന് കൂടി അനുമതി. ബയോളജിക്കല്‍ ഇയുടെ കോര്‍ബോവാക്‌സ് വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നല്‍കാന്‍ രാജ്യത്ത് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണിത്.

18 വയസ്സിന് താഴെ 12 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് കോര്‍ബോവാക്‌സ് നല്‍കുന്നത്. നിലവില്‍ 18 നു താഴെ പ്രായമുള്ളവര്‍ക്ക് കോവാക്‌സിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയിട്ടുള്ളത്. ഇത് 18 മുതല്‍ 15 വരെ പ്രായമുള്ള കൗമാരക്കാര്‍ക്കാണ് നല്‍കി വരുന്നത്. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ നിര്‍മ്മിച്ച കോര്‍ബോവാക്‌സ് 18 നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാനാകും. ഇത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുട്ടികളിലെ വാക്‌സിനേഷനില്‍ കൂടുതല്‍ കുതിപ്പുണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. 

തിങ്കളാഴ്ച വരെ രാജ്യത്ത് 1.5 കോടി കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. 15 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് കൂടി നല്‍കാവുന്ന കോര്‍ബോവാക്‌സിന് അനുമതി നല്‍കിയതോടെ, രാജ്യത്തെ 6.5 കോടി പേര്‍ക്ക് കൂടി വാക്‌സിന്‍ പ്രതിരോധം ലഭ്യമാകും. 

ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂണിറ്റ് ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മ്മിച്ച കോര്‍ബോവാക്‌സിന് മുതിര്‍ന്നവര്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡിസംബര്‍ 28 ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT