പ്രതീകാത്മക ചിത്രം 
India

22 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് മുങ്ങി; പ്രതിയുടെ തലയറുത്ത മൃതദേഹം കടുവാ സങ്കേതത്തിനരികെ

2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: 22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയിൽ കടുവ സങ്കേതത്തിസങ്കേതത്തിന് സമീപത്തുനിന്നും കണ്ടെത്തി. പൂർണമായി അഴുകിയ നിലയിലാണ് മൃതദേഹം ഉത്തർപ്രദേശിലെ പിലിഭിട്ട് കടുവ സങ്കേതത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

ബലാൽസംഗത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തവെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. സെപ്തംബര്‍ ആറിനാണ് 22കാരനായ അനൂജ് കശ്യപിനെതിരെ ബലാൽസംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ശിരസ്സില്‍ നിന്നും തല ഛേദിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികളാണ് അഴുകിയ നിലയിൽ തലയില്ലാത്ത വിധത്തിൽ   മൃതദേഹം കണ്ടത്.

അതെ സമയം യുവതിയുടെ കുടുംബമാണ് ഇയാളെ കൊന്നത് എന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ എല്ലാ ദിശയില്‍ നിന്നും സംഭവം പരിശോധിക്കുമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുവെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT