India

ദീപികയുടെ മാനേജര്‍ മുങ്ങി? സമന്‍സ് നല്‍കിയെങ്കിലും വിവരമില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് ഒളിവിലെന്ന് സൂചന. കരിഷ്മയെക്കുറിച്ച് വിവരമില്ലെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കഴിഞ്ഞ മാസം 27ന് ഹാജരാവാന്‍ നിര്‍ദേശിച്ചാണ് എന്‍സിബി കരിഷ്മയ്ക്കു സമന്‍സ് നല്‍കിയത്. അതിനു ശേഷം കരിഷ്മയെക്കുറിച്ച് വിവരമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ ഒരു തവണ കരിഷ്മ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.

കഴിഞ്ഞ മാസം ചരസും സിബിഡി ഓയിലും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കരിഷ്മയ്ക്കു പുതിയ സമന്‍സ് നല്‍കിയത്. നേരത്തെ നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാഅലി ഖാന്‍ എന്നിവരെ കേസില്‍ എന്‍സിബി ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT