ന്യൂഡൽഹി : അപകീർത്തിക്കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ഡൽഹി കോടതി. 'ഐ സപ്പോർട്ട് നരേന്ദ്ര മോദി' എന്ന ഫെയ്സ്ബുക്ക് പേജിന്റെ സ്ഥാപകൻ വികാസ് പാണ്ഡെ എന്ന വികാസ് സാംകൃത്യായൻ 2018-ൽ ഫയൽചെയ്ത ക്രിമിനൽ അപകീർത്തി കേസിലാണ് നടപടി.
ബിജെപി ഐടി സെൽ പാർട് 2 എന്ന പേരിൽ ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോക്കെതിരെയാണ് പരാതി. വീഡിയോയിലൂടെ ധ്രുവ് റാഠി തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും ഇത് തന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് പാണ്ഡെയുടെ പരാതി.
നേരത്തെ കോടതി സമൻസും രണ്ടുതവണ ജാമ്യം ലഭിക്കാവുന്ന വാറന്റുകളും അയച്ചിരുന്നു. എന്നാൽ ധ്രുവ് റാഠി ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് ഡൽഹി സാകേത് കോടതിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ചത്. ഡിസംബർ മൂന്നിന് കേസിൽ വീണ്ടും വാദം കേൾക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates