കേന്ദ്ര പ്രതിരോധ മന്ത്രാലയം പങ്കുവച്ച അറിയിപ്പ് - Operation Sindoor  
India

10,000 രൂപ സമ്മാനം; ഓപ്പറേഷന്‍ സിന്ദൂര്‍, ഉപന്യാസ മത്സരവുമായി പ്രതിരോധ മന്ത്രാലയം

'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനര്‍നിര്‍വചിക്കുന്നു' എന്ന വിഷയത്തിലാണ് ഉപന്യാസങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക് മേഖലയിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യനടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ (Operation Sindoor) ഉപന്യാസ മത്സരത്തിന് വിഷയമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. 'ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തോടുള്ള ഇന്ത്യയുടെ നയം പുനര്‍നിര്‍വചിക്കുന്നു' എന്ന വിഷയത്തിലാണ് കേന്ദ്രം ഉപന്യാസങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്നതാണ് മത്സരം. മത്സരത്തില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് 10,000 രൂപ വീതം സമ്മാനം ലഭിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിക്കുന്നു. ഇതിന് പുറമെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയിലെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അവസരവും വാഗ്ദാനം ചെയ്യുന്നു.

'രാജ്യത്തെ യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ പ്രതിരോധ മന്ത്രാലയം' എന്ന കുറിപ്പോടെയാണ് ഉപന്യാസ മത്സരത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഹിന്ദിയിലോ ഇംഗ്ലീഷിലോ രചനകള്‍ അയക്കാം. ഓരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളൂ.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് യുവാക്കളെ കൂടി പങ്കെടുപ്പിക്കുന്ന വിധത്തില്‍ മത്സരത്തിന് വിഷയമാക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടെ അണി നിരത്തി ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കാന്‍ ഉണ്ടായ സാഹചര്യം വിദേശത്തും വിശദീകരിക്കുന്ന നടപടിയും ഒരു വഴിക്ക് പുരോഗമിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT