പ്രതീകാത്മക ചിത്രം 
India

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വിവാഹം; യുവതിയെ കാറില്‍ വച്ച് ബലാത്സംഗം ചെയ്തു, ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് 'വഞ്ചന'

മഹാരാഷ്ട്രയില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ  പീഡിപ്പിച്ച 31കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ  പീഡിപ്പിച്ച 31കാരന്‍ അറസ്റ്റില്‍. ആര്‍മി ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിവാഹം ചെയ്ത ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പുനെ പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ പ്രശാന്ത് ഭാവുറാവുവാണ് അറസ്റ്റിലായത്. ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പൊലീസ് പറയുന്നു. 2018ല്‍ സൈന്യത്തില്‍ നിന്ന് പ്രശാന്ത് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതിയെ പ്രശാന്ത് പരിചയപ്പെടുന്നത്. ആര്‍മി ഓഫീസര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രശാന്ത് യുവതിയെ കല്യാണം കഴിച്ചു. തുടര്‍ന്ന് തന്റെ സമ്മതമില്ലാതെ യുവാവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ലോഡ്ജില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞായിരുന്നു കല്യാണം നടത്തിയത്. തുടര്‍ന്ന് കാറില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ലോഡ്ജില്‍ നിന്ന് താമസം മാറ്റിയ ഉടനെ തന്നെ 31കാരന്‍ യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT