അതിഷി മര്‍ലേന എക്സ്
India

ആറാം നമ്പര്‍ ബംഗ്ലാവ് തന്നെ; ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് ഔദ്യോഗിക വസതി അനുവദിച്ചു

കെജരിവാള്‍ താമസിച്ചിരുന്ന സില്‍വര്‍ ലൈന്‍സ് ഫ്‌ളാഗ് സ്റ്റാഫിലെ ആറാം നമ്പര്‍ ബംഗ്ലാവാണ് അനുവദിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് ഔദ്യോഗിക വസതി അനുവദിച്ചു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ താമസിച്ചിരുന്ന സില്‍വര്‍ ലൈന്‍സ് ഫ്‌ളാഗ് സ്റ്റാഫിലെ ആറാം നമ്പര്‍ ബംഗ്ലാവാണ് അനുവദിച്ചത്. കെജരിവാള്‍ ഒഴിഞ്ഞതിനു ശേഷം ആറാം നമ്പര്‍ വസതിയിലേയ്ക്ക് അതിഷി കഴിഞ്ഞ ദിവസം മാറിയിരുന്നു. പക്ഷേ, ബിജെപി ഇടപെട്ട് ബലപ്രയോഗത്തില്‍ വീടൊഴിപ്പിച്ചെന്ന് ആരോപിച്ച് ഇന്നലെ ആംആദ്മി പാര്‍ട്ടി രംഗത്ത് വരികയായിരുന്നു. ലെഫ്.ഗവര്‍ണറാണ് ഇതിനു പിന്നിലെന്നായിരുന്നു ആരോപണം.

അതിഷിക്ക് വസതി നല്‍കരുതെന്നും അടച്ച് മുദ്രവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. കെജരിവാളും കുടുംബവും വസതിയൊഴിഞ്ഞപ്പോള്‍ അധികൃതര്‍ക്ക് താക്കോല്‍ കൈമാറുന്നതായി പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നാണ് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചത്.

വിവാദ വസതി ഇന്നലെ പൊതുമരാമത്ത് വകുപ്പ് മുദ്രവെച്ചന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആംആദ്മി നേതാവ് സഞ്ജയ് സിങ് ആണ് ഇന്നലെ ചിത്രങ്ങളുള്‍പ്പെടെ ഔദ്യോഗിക വസതിയില്‍ താമസമാക്കിയ അതിഷിയുടെ സാധനങ്ങള്‍ ബിജെപി മാറ്റിയെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള അതിഷിയുടെ പ്രതിബദ്ധത ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

43 പന്തില്‍ 70 റണ്‍സ്, തിളങ്ങി ഗ്ലെന്‍ ഫിലിപ്പ്സ്; ഇന്ത്യയ്ക്ക് 181 റണ്‍സ് വിജയലക്ഷ്യം

വനിതാ പ്രീമിയര്‍ ലീഗ് താരലേലം കൊച്ചിയില്‍; കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍

ജനറിക് മരുന്നുകള്‍ക്ക് സിപിഎം എതിരല്ല; എസ്എംഎ മരുന്ന് വിഷയം വഴിതിരിച്ചുവിടാന്‍ നീക്കം; വിമര്‍ശിച്ചത് സര്‍ക്കാരിന്റെ വീഴ്ചകള്‍

'ഇപി എന്റെ പ്രിയ സഖാവ്; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു'; കുറിപ്പില്‍ വിശദീകരണവുമായി മരുമകന്‍