Umar Khalid, Sharjeel Imam File Photo | PTI
India

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

കുറ്റം ചുമത്തല്‍ പോലും നടക്കാതെ താന്‍ ആറ് വര്‍ഷത്തോളമായി തടവിലാണെന്നും വിചാരണ നടപടികളില്‍ കാര്യമായ പുരോഗതിയില്ലെന്നും ഷര്‍ജീല്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഡല്‍ഹി കോടതി തള്ളി. യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവരും സമര്‍പ്പിച്ച പുതിയ ജാമ്യഹര്‍ജികളാണ് കാര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയ് നിരസിച്ചത്.

വിചാരണയില്ലാതെ തങ്ങളെ ദീര്‍ഘകാലം തടവിലിടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചത്. എന്നാല്‍, സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ സുപ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുകയോ അല്ലെങ്കില്‍ സുപ്രീംകോടതി ഉത്തരവ് വന്ന് ഒരുവര്‍ഷം തികയുകയോ ചെയ്ത ശേഷമേ ഇവര്‍ക്ക് വീണ്ടും ജാമ്യത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം കര്‍ശനമായി പിന്തുടരേണ്ടതുണ്ടെന്നും അതിനാല്‍ നിലവിലെ ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി തങ്ങളുടെ മുന്‍ ജാമ്യാപേക്ഷകള്‍ തള്ളിയതിനു ശേഷമുണ്ടായ ചില നിയമപരമായ മാറ്റങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ വാദം. എന്നാല്‍ കേസില്‍ കുറ്റം ചുമത്തല്‍ പോലും നടക്കാതെ താന്‍ ആറ് വര്‍ഷത്തോളമായി തടവിലാണെന്നും വിചാരണ നടപടികളില്‍ കാര്യമായ പുരോഗതിയില്ലെന്നും ഷര്‍ജീല്‍ ഇമാമും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാര്‍ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ആണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം.

Delhi court denies bail to Umar Khalid, Sharjeel Imam in 2020 riots conspiracy case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ അഭിപ്രായം പക്വത ഉള്ളതായില്ല'; പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീരാമന്‍

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീരാമന്‍; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'അതുകൊണ്ടാണ് വഴിപോക്കന്‍ ബോധരഹിതനായി വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാനുള്ള മനസ്സുണ്ടായത്, അര്‍ലേക്കറുടെ മനുഷ്യത്വം'

ഡ്രൈവറില്ലാ ടാക്‌സിയില്‍ കയറാം; ദുബൈയില്‍ സേവനം യൂബര്‍ ആപ്പിലും

ഗൃഹപാഠം ചെയ്തില്ല; അധ്യാപികയുടെ അടിയേറ്റ ആറ് വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍