Backhoe loaders being deployed during an anti-encroachment drive near the Syed Faiz Elahi Mosque in Ramlila Maidan area, in New Delhi 
India

കയ്യേറ്റം ഒഴിപ്പിക്കല്‍; സയ്യിദ് ഫൈസ് ഇലാഹി പള്ളിക്ക് കേടുപാടില്ലെന്ന് അധികൃതര്‍, സംഘര്‍ഷത്തില്‍ 5 പേര്‍ അറസ്റ്റില്‍

ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് ഇലാഹി പള്ളിയുടെ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ മുനിസിപ്പല്‍ അധികൃതര്‍ ബുധനാഴ്ച പുലര്‍ച്ചെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി രാംലീല മൈതാനത്തിനടുത്തുള്ള മുസ്ലീംപള്ളിക്ക് സമീപമുള്ള അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് നടപടി. അഞ്ച് പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റ കല്ലേറില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള സയ്യിദ് ഫൈസ് ഇലാഹി പള്ളിയുടെ കയ്യേറ്റ ഭൂമിയിലെ കെട്ടിടങ്ങള്‍ മുനിസിപ്പല്‍ അധികൃതര്‍ ബുധനാഴ്ച പുലര്‍ച്ചെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

അതേസമയം, കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടി പൂര്‍ത്തിയായതായി ഡല്‍ഹി മേയര്‍ രാജ ഇഖ്ബാല്‍ സിങ് അറിയിച്ചു. പ്രദേശത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കയ്യേറ്റങ്ങള്‍ മാത്രമാണ് പൊളിച്ച് നീക്കിയിട്ടുള്ളത് എന്നും നടപടിയില്‍ സയ്യിദ് ഫൈസ് ഇലാഹി പള്ളിയ്ക്ക് യാതൊരും കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വിവേക് കുമാര്‍ അറിയിച്ചു. കയ്യേറ്റഭൂമയിലെ ചില വാണിജ്യ നിര്‍മാണങ്ങളാണ് പൊളിച്ചു നീക്കിയത്. ഇതില്‍ ഒരു ക്ലിനിക്കും, ചെറിയ കമ്യൂണിറ്റി ഹാളും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, പ്രദേശത്ത് കമ്യൂണിറ്റി ഹാള്‍ ഉണ്ടായിരുന്നില്ലെന്ന് എഎപി എംഎല്‍എ ആലി മുഹമ്മദ് ഇഖ്ബാല്‍ അവകാശപ്പെട്ടു. അതൊരു തുറന്ന സ്ഥലമായിരുന്നു. പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ ആണ് ഈ സ്ഥലം പള്ളിക്കമ്മിറ്റിയുടെ അനുവാദത്തോടെ വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഉപയോഗപ്പെട്ടുത്തിയിരുന്നത് എന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കനത്ത സുരക്ഷയിലായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചത്. ഇതിനിടെ ഒരുവിഭാഗം ആളുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നിലവില്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചതായി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. തുര്‍ക്ക്മാന്‍ ഗേറ്റിനടുത്തുള്ള രാംലീല മൈതാനത്തെ 38,940 ചതുരശ്ര അടി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സിവിക് ബോഡിക്കും പൊതുമരാമത്ത് വകുപ്പിനും മൂന്ന് മാസത്തെ സമയം അനുവദിച്ചാതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Backhoe loaders being deployed during an anti-encroachment drive near the Syed Faiz Elahi Mosque in Ramlila Maidan area, in New Delhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT