പ്രതീകാത്മക ചിത്രം 
India

സഹോദരിയുടെ വീട്ടില്‍ ഹോളി ആഘോഷം, ഉച്ചത്തില്‍ പാട്ടുവെച്ചു; 22കാരനെ അയല്‍വാസി കുത്തിക്കൊന്നു

ഹോളി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ടു വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 22 കാരനെ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഹോളി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ടു വെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 22 കാരനെ കുത്തിക്കൊന്നു. അയല്‍വാസികളുടെ ആക്രമണത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരിയുടെ വീട്ടില്‍ ഹോളി ആഘോഷിക്കാന്‍ എത്തിയതാണ് സഹോദരന്മാര്‍.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് മേഖലയിലാണ് സംഭവം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മനോജിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തലയ്ക്ക് പരിക്കേറ്റ സഹോദരന്‍ ലക്ഷ്മി പ്രസാദിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഹോളി ആഘോഷിക്കാന്‍ സഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു സഹോദരന്മാര്‍. ഉച്ചത്തില്‍ പാട്ടു വെച്ചതിനെ ചൊല്ലി അയല്‍വാസികള്‍ വഴക്കിടാന്‍ വന്നതായി സഹോദരി പറയുന്നു.

വഴക്ക് പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മനോജിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ലക്ഷ്മി പ്രസാദിന്റെ തലയ്ക്കാണ് അടിയേറ്റത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT