എകെജി ഭവനിൽ എത്തിയ ഡൽഹി പൊലീസിനെ തടഞ്ഞ് സിപിഎം നേതാക്കൾ 
India

എകെജി ഭവനില്‍ കയറി ഡല്‍ഹി പൊലീസ്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; തടഞ്ഞ് സിപിഎം നേതാക്കള്‍, നാടകീയ രംഗങ്ങള്‍

സിജെപി പ്രതിഷേധത്തില്‍ സജീവ സാന്നിധ്യമായിരുന്ന എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തില്‍ സജീവ സാന്നിധ്യമായിരുന്ന എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ എകെജി ഭവനില്‍ എത്തിയ ഡല്‍ഹി പൊലീസിന്റെ നടപടിയെ സിപിഎം നേതാക്കള്‍ ചോദ്യം ചെയ്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്യാതെ മടങ്ങി.

2021ല്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് എകെജി ഭവനില്‍ എത്തിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ എകെജി ഭവനില്‍ എത്തിയപ്പോള്‍ ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ള നേതാക്കളാണ് തടഞ്ഞത്. എന്തടിസ്ഥാനത്തിലാണ് പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.

കൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ എത്തിയതും ജോണ്‍ ബ്രിട്ടാസ് ചോദ്യം ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ യൂണിഫോം ധരിക്കേണ്ടതല്ലേ എന്നും എവിടെയാണ് താങ്കളുടെ യൂണിഫോം എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. മഴയായത് കൊണ്ടാണ് യൂണിഫോം ധരിക്കാതിരുന്നത് എന്ന് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞതായും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പൊലീസിന് നെയിം പ്ലേറ്റോ, യൂണിഫോമോ ഉണ്ടായിരുന്നില്ല. എന്തു വിലകൊടുത്തും പൊലീസ് രാജ് തടയുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. യൂണിഫോം ധരിച്ച് വരാന്‍ ജോണ്‍ ബ്രിട്ടാസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് എകെജി ഭവനില്‍ നിന്ന് മടങ്ങിയത്.

പൊലീസ് വേട്ടയാടലാണ് ഉണ്ടായതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. പഴയ കേസ് പൊടി തട്ടിയെടുത്താണ് അറസ്റ്റ് ചെയ്യാനെത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് എസ്എഫ്‌ഐയുടെ ഡല്‍ഹി സ്റ്റേറ്റ് സെക്രട്ടറിയായ ഐഷി ഘോഷ്. തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്. ജെഎന്‍യുവിലെ സമരനേതാവ് എന്ന നിലയിലാണ് ഐഷി ഘോഷ് ജനശ്രദ്ധ നേടിയത്.

Delhi Police enters AKG Bhavan to arrest SFI leader Aishe Ghosh; CPM leaders stop them, dramatic scenes ensue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോകം ഇന്ത്യയില്‍'; ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

'ലോകം ഇന്ത്യയില്‍', ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; സൗദിയില്‍ പ്രധാന എണ്ണ പൈപ്പ് ലൈനില്‍ ആക്രമണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

ഇരുള്‍ അകലുമോ? ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി