ഷഹീന്‍ ബാഗില്‍ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞപ്പോള്‍/എഎന്‍ഐ 
India

ഷഹീന്‍ ബാഗിലും ഇടിച്ചുനിരത്തല്‍, ബുള്‍ഡോസറുകളുമായി കോര്‍പ്പറേഷന്‍; സംഘര്‍ഷം

വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ നടത്തിയതിനു സമാനമായ നീക്കമാണ് ഷഹീന്‍ബാഗില്‍ മുനിസിപ്പാലിറ്റി നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എത്തിയ ബുള്‍ഡോസറുകള്‍ പ്രദേശവാസികള്‍ തടഞ്ഞു. വന്‍ ജനാവലി തെരുവില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ നടത്തിയതിനു സമാനമായ നീക്കമാണ് ഷഹീന്‍ ബാഗില്‍ മുനിസിപ്പാലിറ്റി നടത്തിയത്. ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തില്‍ സുപ്രീം കോടതി ഇടപെട്ടു തടഞ്ഞിരുന്നു. 

രാവിലെ തന്നെ ജെസിബികളുമായി വന്‍ ഉദ്യോഗസ്ഥ സംഘം ഷഹീന്‍ബാഗില്‍ എത്തിയെങ്കിലും പ്രദേശവാസികള്‍ തടയുകയായിരുന്നു. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ കേന്ദ്ര സ്ഥാനമായിരുന്നു ഷഹീന്‍ ബാഗ്.

അതിനിടെ ഷഹീന്‍ ബാഗിലെ ഇടിച്ചുനിരത്തില്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT