ഫയല്‍ ചിത്രം 
India

കുടിച്ച മദ്യത്തിന് പണം ചോദിച്ചു; വെയ്റ്ററെ സംഘം അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ കുടിച്ച മദ്യത്തിന് പണം ചോദിച്ചതിന്  ബാറിലെ വെയ്റ്ററെ അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടിച്ച മദ്യത്തിന് പണം ചോദിച്ചതിന്  ബാറിലെ വെയ്റ്ററെ അടിച്ചുകൊന്നു. പണം നല്‍കാതെ പോകുന്നത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ നാലുപേര്‍ കൂട്ടാളികളെ വിളിച്ച് കൊണ്ടുവന്നു ക്രൂരമായി തല്ലുകയായിരുന്നു. 

ഗോരഖ്പൂരിലാണ് സംഭവം. മനീഷ് പ്രജാപതിയെയാണ് ക്രൂരമായി അടിച്ചുകൊന്നത്. കുടിച്ച മദ്യത്തിന് പണം നല്‍കാന്‍ പ്രജാപതി നാലുപേരോട് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ സംഘം തയ്യാറായില്ല. മദ്യം സൗജന്യമായി നല്‍കണമെന്നതായിരുന്ന ഇവരുടെ ആവശ്യം. പണം നല്‍കാതെ പോകാന്‍ തയ്യാറായത് ചോദ്യം ചെയ്തതില്‍ കുപിതരായ നാലുപേര്‍ പുറത്ത് പോയി 10-15 പേരെ വിളിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് പ്രജാപതിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പൊലീസ് പറയുന്നത്.

പ്രജാപതിയെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകന്‍ ശ്രമിച്ചെങ്കിലും സംഘം അയാളെയും മര്‍ദ്ദിച്ചു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT